54 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ 2185 ആയി വർധിച്ചു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 6400ഓളം പേർക്കാണ്. ഇതോടെ ഗൾഫിൽ കൊറോണ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി എൺപതിനായിരമായി കവിഞ്ഞു. എന്നിട്ടും കൂടുതൽ ഇളവുകൾ നൽകാൻ തന്നെയാണ് സർക്കാർ നീക്കം.
അതേസമയം സൗദിയിൽ 37ഉം കുവൈത്തിൽ 7ഉം ഖത്തറിൽ 4ഉം ഒമാനിൽ 3ഉം ബഹ്‌റൈനിൽ 2ഉം യു.എ.ഇയിൽ ഒന്നുമാണ് കോവിഡ് മരണം. മരിച്ചവരിൽ ഏഴ് മലയാളികളും ഉൾപ്പെടും. സൗദി ഒഴികെ മറ്റിടങ്ങളിൽ രോഗികളുടെ എണ്ണത്തിൽ അയവ് ഉണ്ട്.