പള്ളിക്കുളം: കേരള സർക്കാരിന്റെ പ്രവാസികളോടുള്ള മനുഷ്യത്വരഹിത സമീപനം മാറ്റം വരുത്തണമെന്നും, അവരോട് കാരുണ്യവും, അനുകമ്പയും കാണിക്കണമെന്നും മുസ്ലിംലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം ആവശ്യപ്പെട്ടു. പ്രവാസികളോടുള്ള സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുസ്ലിം ലീഗ് പള്ളിക്കുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പ്രസിഡൻറ് കെ.എ. അബൂബക്കർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി ഗഫൂർ പള്ളിക്കുളം മുഖ്യപ്രഭാഷണം നടത്തി. ദുബായ്‌കെ.എം.സി.സികുന്നംകുളം മണ്ഡലം ജനറൽസെക്രട്ടറി അസീസ് പന്നിത്തടം, മേഖലാ സെക്രട്ടറി കെ കെ ഉസ്മാൻ, എം എസ് എഫ് ജില്ലാ സെക്രട്ടറി ടി. കെ. ഷഫീഖ്, ഒ.എം യൂസഫ്, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .എ .അർഷദ്, അമീൻ നാസിൽ, കെ.എ.അജ്ഫൽ എന്നിവർ പ്രസംഗിച്ചു .