കോട്ടയ്ക്കൽ : ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ 4 സസ്യങ്ങൾ കണ്ടെത്തി. മുത്തിൾ കുടുംബത്തിൽപ്പെട്ട ‘പ്യുസിഡാനം പ്രദീപിയാനം’ എലിവാൽമലയിൽ നിന്ന് ഓർക്കിഡ് വിഭാഗത്തിൽപ്പെട്ട ഒബ്റോണിയ മുത്തി കുളമെൻസിസ്, ഇടുക്കി മീശപ്പുലിമല പുൽമേടുകളിൽ നിന്ന് കണ്ണാന്തളി കുടുംബത്തിൽപ്പെട്ട ജൻഷിയാന ശശി ധരാനി, എറണാകുളം ശൂലമുടി മലകളിൽ നിന്ന് പർപ്പടകപ്പുല്ലിന്റെ വിഭാഗത്തിലെ ഹിഡിയോടിസ് ശൂലമുടിയാനസ് എന്നിവയാണ് കണ്ടെത്തിയ സസ്യങ്ങൾ.