സബർമതി ഫൗണ്ടേഷൻ പുസ്തക ശേഖരണം തുടങ്ങി

കോഴിക്കോട് : വായനാദിനത്തിൽ സബർമതി ഫൗണ്ടേഷൻ പുസ്തക ശേഖരണത്തിന് തുടക്കം കുറിച്ചു. ലൈബ്രറികളിലേക്കും വിദ്യാലയങ്ങളിലേക്കും വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്. പുസ്തക ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലൻ യു.പി.സ്കൂൾ വിദ്യാർത്ഥിയായ പി.ടി. പ്രഭോതിന്റെ കൈയിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ച് നിർവഹിച്ചു.

മാറിയ ഈ കാലഘട്ടത്തിൽ യുവതലമുറയ്ക്ക് വായനയുടെ വെളിച്ചമെത്തിക്കാനുള്ള പദ്ധതികൾക്ക് കേരളത്തിൽ നേതൃത്യം കൊടുക്കുന്ന സബർമതി ഫൗണ്ടേഷൻ നാടിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാധികാരി കെ.വി.സുബ്രഹ്മണ്യൻ അധ്യക്ഷം വഹിച്ചു. ജന.സെക്ര. പി.ടി.ജനാർദ്ധനൻ, വെസ്റ്റ്ഹിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ടി. ധർമ്മരാജ് തുടങ്ങിയവർ സംബന്ധിച്ചു.

പുസ്തക ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലൻ യു.പി.സ്കൂൾ വിദ്യാർത്ഥിയായ പി.ടി. പ്രഭോതിന്റെ കൈയിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ച് നിർവഹിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *