തിരുവനന്തപുരം : നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.തങ്ങളെ താഴ്ത്തിക്കെട്ടിയതായി ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് കേസ്. ജപ്പാനിലെല്ലാം അംഗനവാടി കുട്ടികളെ പഠിപ്പിക്കുന്നത് സൈക്കാര്‍ട്ടിസ്റ്റുകളും വേണ്ടത്ര യോഗ്യതകളെല്ലാം ഉള്ളവരുമാണ്. എന്നാല്‍ കേരളത്തില്‍ വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇവരൊക്കെ എവിടന്നാണ് വരുന്നത് എന്ന് പോലും വ്യക്തമല്ല. ഇത്തരം ആളുകളുടെ അടുത്തേക്കാണ് കുട്ടികളെ പറഞ്ഞയക്കേണ്ടതെന്നുമായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.
ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം അംഗനവാടി ടീച്ചര്‍മാരെ മൊത്തത്തില്‍ അവഹേളിക്കലാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
അപക്വവും അപലപനീയവുമായ പരാമര്‍ശമാണത്. സമൂഹത്തിന് ചേര്‍ന്നതല്ല ആ പരാമര്‍ശം. പരാമര്‍ശം പിന്‍വലിക്കാന്‍ ശ്രീനിവാസന്‍ തയ്യാറാകണം. ശ്രീനിവാസനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.