വായനാദിനം : പുസ്തകങ്ങൾ സമ്മാനിച്ചു

കോഴിക്കോട് : വായനാദിനത്തോടനുബന്ധിച്ച് സബർമതി ഫൗണ്ടേഷന് പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് പുസ്തകങ്ങൾ സമ്മാനിച്ചു. ഫൗണ്ടേഷൻ രക്ഷാധികാരി കെ.വി.സുബ്രഹ്മണ്യൻ പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ പി.ടി.നിസാറിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. മാധ്യമ രംഗത്ത് പീപ്പിൾസ് റിവ്യുവിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർമാരായ അഹ്റാസ് റാസി, വിസ്മയ.പി, വിബിൻ.കെ എന്നിവർ സംബന്ധിച്ചു.

സബർമതി ഫൗണ്ടേഷൻ രക്ഷാധികാരി കെ.വി.സുബ്രഹ്മണ്യൻ പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ പി.ടി.നിസാറിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *