ബി.ജെ.പി.നോർത്ത് നിയോജക മണ്ഡലം പ്രത്യക്ഷ സമരം നടത്തി. കോവിഡിന്റെ മറവിൽ പിണറായി സർക്കാർ നടത്തുന്ന പകൽകൊള്ളക്കെതിരെയും പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾക്കെതിരെയും ആണ് സമരം.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു. ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ല വൈസ് പ്രസിഡണ്ട് എം.സി.ശശീന്ദ്രൻ ,ജില്ല സെക്രട്ടറി ഇ.പ്രശാന്ത്കുമാർ കൗൺസിലർ ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.രമണി ഭായ്, പി.എം.ശ്യാമപ്രസാദ് ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.പ്രകാശൻ ,പി.രജിത് കുമാർ ,വൈസ് പ്രസിഡന്റുമാരായ എൻ.ശിവപ്രസാദ് ,കെ ശ്രീകുമാർ, സെക്രട്ടറിമാരായ അനിൽ അങ്കോത്ത് ,എൻ.പി.പ്രകാശൻ ,ട്രഷറർ വിജിത് കുമാർ ,മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ ,മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് രാജേശ്വരി അജയലാൽ , ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.