വായനോത്സവം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : പൂജപ്പുര യുവജനസമാജം ഗ്രന്ഥശാലയില്‍ വായനോത്സവം കവിയും എഴുത്തുകാരനുമായ കെ.പ്രേമചന്ദ്രന്‍നായര്‍ കടയ്ക്കാവൂര്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.    വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു, വ്യക്തികള്‍ക്ക് മരണമുണ്ട്, പുസ്തകങ്ങള്‍ക്ക് മരണമില്ല,വാളല്ല വായനയാണ് ആയുധം,വായന വെളിച്ചത്തിലേക്കുള്ള മാര്‍ഗ്ഗമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വാസുസാര്‍, സെക്രട്ടറി ജി.രാധാകൃഷ്ണൻ,ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയിൽ വായനോത്സവം കവിയും എഴുത്തുകാരനുമായ പ്രേമചന്ദ്രൻ കടയ്ക്കാവൂർ പി.എൻ.പണിക്കരുടെ ചിത്രത്തിനു മുൻപിൽ നിലവിളക്ക് തിരിതെളിയിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *