പരീക്ഷയ്ക്കു പോവാൻ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം

തി​രു​വ​ന​ന്ത​പു​രം : പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി കെ​എ​സ്‌ആ​ര്‍​ടി​സി പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. ഈ ​മാ​സം 21ന് ​ന​ട​ക്കു​ന്ന വി​വി​ധ പരീക്ഷയെഴുതുന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​നു കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ഡി​പ്പോ മേ​ധാ​വി​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.
ഞാ​യ​റാ​ഴ്ച പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി യാ​ത്ര ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വെള്ളിയാഴ്ചയോ ശനിയഴ്ചയോ വീ​ടി​ന​ടു​ത്തു​ള്ള ഡി​പ്പോ​ക​ളി​ല്‍ മു​ന്‍​കൂ​ട്ടി ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെ​യ്യ​ണം. സ്പെ​ഷ​ല്‍ ടി​ക്ക​റ്റ് ചാ​ര്‍​ജ് ഈ​ടാ​ക്കി​യാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക.

ത്രി​വ​ത്സ​ര, പ​ഞ്ച​വ​ത്സ​ര എ​ല്‍​എ​ല്‍​ബി, കെ ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ന്നി​വ​യാ​ണു ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന​തി​നു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
Share

Leave a Reply

Your email address will not be published. Required fields are marked *