തൃശൂർ : എന്ത് സംവിധാനം ഉപയോഗിച്ചും, ഏതുവിധേനയും വിദേശത്ത് കുടുങ്ങി കിടക്കുന്ന കുടുംബാംഗങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതെ നാട്ടിലെത്തിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ രാഷ്ട്രീയ വൈര്യം മറന്ന് ഉണർന്ന് പ്രവർത്തിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
പ്രവാസി ചേംബർ ഓഫ് കോമേഴ്സ് തൃശൂരിൽ സംഘടിപ്പിച്ച വീട്ടുമുറ്റ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചാർട്ടേഡ് ഫ്ലൈറ്റിൽ വരുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തണമെന്ന പ്രായോഗ്യകമല്ലാത്ത തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
പ്രവാസി ചേംബർ ഓഫ് കോമേഴ്സ് സംസ്ഥാന പ്രസിഡൻ്റ് ഫൗസിയ ആസാദ് അധ്യക്ഷം വഹിച്ചു. ഡോക്ടർ നൈല ഷിഹാം സ്വാഗതവും, ബീന ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.