ഷാർജ: ഐഎംസിസി ഷാർജ കമ്മറ്റി തയ്യാർ ചെയ്ത ചാർട്ടേഡ് വിമാനം 176 പ്രവാസികളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
ജോലി നഷ്ടപ്പെട്ടവർ,വിസ,വിസിറ്റ് വിസ കാലാവധി എന്നിവ തീർന്നവർക്കും ,ഗർഭിണികൾ, പ്രായമായവർ തുടങ്ങി സർക്കാർ പ്രഖ്യാപിച്ച പരിഗണനാ പ്രകാരമായിരുന്നു യാത്ര.
ഇതിൽ 25 ശതമാനം ആളുകളെയും സൗജന്യമായാണ് നാട്ടിൽ എത്തിച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ നാട്ടിലേക്ക് അയക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.
വിമാനയാത്രയ്ക്ക് വേണ്ട സഹായങ്ങൾ നൽകിയ ഇന്ത്യൻ കൗൺസുലേറ്റിലേയും, ഷാർജ ഇന്ത്യൻ അസോസിയേഷനിലേയും, നേതാക്കൾ, നാട്ടിൽ എത്തിയ യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും എളുപ്പമാക്കി തന്ന കേരള സർക്കാർ, ഐ എൻ എൽ സംസ്ഥാന കമ്മിറ്റി തുടങ്ങിയവർക്ക് ഐഎംസിസി ഷാർജ കമ്മറ്റി നന്ദി അറിയിച്ചു.
ഈ സന്നദ്ധ പ്രവർത്തിക്കായി
ഐഎംസിസി പ്രസിഡന്റ് താഹിർ അലി പൊറോപ്പാട്,സെക്രട്ടറി മനാഫ് കുനിൽ,വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ, യൂനുസ്,ജലീൽ പടന്നക്കാട്, മുഹമ്മദ് കൊത്തികൾ, നബീൽ അഹമ്മദ്, ഷമീം ബേക്കൽ, ജുനൈദ്, ഉബൈദ് ഹനീഫ തുരുത്തി, ജാസിർ തുടങ്ങിയവരാണ് മുൻനിരയിൽ പ്രവർത്തിച്ചത്.