തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളാണ് ഇക്കാര്യം പുറത്തുവിട്ടത്. കെസിഎ സെക്രട്ടറി ശ്രീജിത് വി.നായര്‍ ശ്രീശാന്ത് ഇത്തവണ രഞ്ജിയിൽ കളിക്കുമെന്ന് വ്യക്തമാക്കി.
സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ ശ്രീശാന്തിനെ ടീം ക്യാംപിലേക്ക് വിളിക്കുമെന്നും ശ്രീശാന്തിന്റെ സാന്നിധ്യം കേരള ടീമിന് നേട്ടമാകുമെന്നും ശാരീരിക ക്ഷമത തെളിയിക്കുക എന്നത് മാത്രമാണ് ശ്രീയുടെ മുന്നിലുള്ള വെല്ലുവിളിയെന്നും ശ്രീജിത് കൂട്ടിച്ചേര്‍ത്തു.