കോഴിക്കോട് : ചൈനീസ് സൈന്യത്തിന്റെ അതിക്രമത്തിനെതിരെ പോരാടി ധീര രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്കായി കോഴിക്കോട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു.
ഇന്ത്യയുടെ പരമാധികാരവും ശക്തിയും കാത്തു സൂക്ഷിക്കാന്‍ ഭരണകൂടം ജാഗരൂഗരാവേണ്ട സമയമാണിതെന്നും വാചക കസര്‍ത്തല്ല സക്രിയമായ നടപടികളാണ് വേണ്ടതെന്നും സബര്‍മതി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങിന് നേതൃത്വം കൊടുത്ത കെ.വി. സുബ്രഹ്മണ്യന്‍ പറഞ്ഞു.
സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസീഫ് കുന്നത്ത് അദ്ധ്യക്ഷം വഹിച്ചു. ജന:സെക്രട്ടറി പി.ടി.ജനാര്‍ദ്ദനന്‍, പി.ടി.നിസാര്‍,പി പി കമല, കെ.എം.പത്മിനി എന്നിവര്‍ പ്രസംഗിച്ചു.