ബൊറൂസിയ ഡോര്‍ട്മുണ്ടിന് പരാജയം

ബുണ്ടസ് ലീഗിലയിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് പരാജയം. ഇന്ന് ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്നല്‍ ഇടുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മൈന്‍സ് ആണ് ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മൈന്‍സിന്റെ വിജയം.

33ആം മിനുട്ടില്‍ ബുര്‍കാര്‍ഡറ്റും 49ആം മിനുട്ടില്‍ മറ്റേറ്റയുമാണ് ഇന്ന് മൈന്‍സിനായി ഗോളുകള്‍ നേടിയത്. മറ്റേറ്റയുടെ ഗോള്‍ പെനാള്‍ട്ടിയില്‍ നിന്നായിരുന്നു. ഈ വിജയം മൈന്‍സിന് റിലഗേഷന്‍ ഭീഷണി തല്‍ക്കാലം ഒഴിവാക്കി കൊടുക്കും.

ഈ ജയത്തോടെ 34 പോയന്റുമായി പതിനഞ്ചാം സ്ഥാനത്ത് നില്‍ക്കുകയാണ് മൈന്‍സ്. 66 പോയന്റുള്ള ഡോര്‍ട്മുണ്ട് ഇപ്പോഴും രണ്ടാമത് നില്‍ക്കുകയാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *