തുടർച്ചയായ ഇന്ധന വില വർധനവിനെതിരെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ വാഹനറാലി എളമരംകരീം എം.പി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, ഹൊ.സെക്ര.രാജേഷ് കുഞ്ഞപ്പൻ, പി.എ.ആസിഫ്, ടി.പി.അഹമ്മദ് കോയ, എം.മുസമ്മിൽ, ജോഹർ ടാംഡൺ, കബീർ സലാല, ഹാഷിം കടാകലം, റിയാസ് നേരോത്ത്, കോയട്ടി മാളിയേക്കൽ പ്രസംഗിച്ചു.