കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 28കാരന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസറിലെ ഡ്രൈവറായ പടിയൂര്‍-കല്യാട്ട് സ്വദേശിയായ യുവാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുവാവ് ചികിത്സയില്‍ കഴിയുന്നത് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇരു ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.