കണ്ണൂരിൽ കോവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

കണ്ണൂർ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. പടിയൂർ സ്വദേശി സുനിൽകുമാർ (28) ആണ് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്.

കേരളത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി. മട്ടന്നൂർ എക്സൈസ് ഓഫീസിലെ ജീവനക്കാരനായ സുനിൽകുമാറിനെ 3 ദിവസം മുൻപാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യൂമോണിയ ഉൾപ്പടെയുള്ള രോഗങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇന്നലെ വൈകീട്ട് മുതൽ സുനിൽകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം ഇദ്ദേഹത്തെ പരിശോധിച്ചിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *