വലിയേടത്ത് ശശി നിസ്വാർത്ഥ പൊതു പ്രവർത്തനത്തിന്റെ ഉത്തമ മാതൃക – ഡോ.എം.കെ.മുനീർ എം.എൽ.എ

കോഴിക്കോട് :  നിസ്വാർത്ഥരായി പ്രവർത്തിക്കുന്നവർ മൺമറഞ്ഞാലും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും, നിസ്വാർത്ഥ പൊതു പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണ് ജീവകാരുണ്യ പ്രവർത്തകനായിരുന്ന വലിയേടത്ത്  ശശിയെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടു. വലിയേടത്ത് ശശി അനുസ്മരണ സമിതി എട്ടാം ചരമ വാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ സമിതി പ്രസിഡന്റ് ജഗത്മയൻ ചന്ദ്രപുരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രമേഷ് അമ്പലക്കോത്ത്, ടി.പി.റെനിൽകുമാർ, റമിഷ.കെ.വി, പ്രത്യുഷ് വലിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.

ദേശീയ ബാലതരംഗം ജില്ലാ രക്ഷാധികാരിയായിരുന്ന വലിയേടത്ത് ശശിയുടെ സ്മരണാർത്ഥം മാവൂർ റോഡ് ഫ്രീ ബ്ലേഡ്‌സിലെ കുട്ടികൾക്ക് ഭക്ഷണ വിതരണം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *