കോഴിക്കോട് : ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായുള്ള സാനിറ്റൈസറുകൾ അപ്രത്യക്ഷമാകുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടകളിലും, ബാങ്കുകളിലും, എടിഎമ്മുകളിലും സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിലും സ്ഥാനം പിടിച്ച സാനിറ്റൈസറുകളാണ് അപ്രത്യക്ഷമാകുന്നത്. പലയിടങ്ങളിലും ഇപ്പോൾ ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. സാനിറ്റെസറിനെ പറ്റി ജനങ്ങളും മറന്നു തുടങ്ങിയത് ഉടമകള്‍ക്ക് ആശ്വാസമാവുകയാണ്.
ചിലയിടങ്ങളില്‍ ഗുണമേന്‍മ തീരെയില്ലാത്ത സാനിറ്റൈസറും വാങ്ങിവെക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഇടപെടുന്ന എല്ലായിടത്തും കൈകഴുകാനുള്ള സംവിധാനമോ, സാനിറ്റൈസറോ വെയ്ക്കണമെന്നത് നിര്‍ബന്ധമാണെങ്കിലും ഇത് ഒഴിവാക്കുന്നതോടെ വൈറസിന്റെ വ്യാപന ഭീഷണി വര്‍ദ്ധിക്കുകയാണ്.സാനിറ്റൈസറും, കൈ കഴുകല്‍ സംവിധാനങ്ങളും നിലച്ചതോടെ പോലീസ് നടപടി എടുത്ത് തുടങ്ങിയിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.