കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലെത്താൻ കാത്തിരിക്കുന്ന പ്രവാസികളായവരെ പി.പി.കിറ്റുകൾ നൽകി തിരിച്ചെത്തിക്കണമെന്ന് മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി കേന്ദ്ര- സംസ്ഥാന – വ്യാമയാന വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചാർട്ടർ എയർ അറേബ്യ വിമാനത്തിൽ എലെറ്റ് ഗ്രൂപ്പ് ജീവനക്കാരെ ഷാർജയിൽ നിന്ന് പി.പി.കിറ്റ് ധരിപ്പിച്ച് കേരളത്തിലെത്തിച്ചിരുന്നു. ചാർട്ടർ വിമാനത്തിൽ പി.പി.കിറ്റുകൾ നൽകി ജീവനക്കാരെ നാട്ടിലെത്തിച്ച പ്രകാരം കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും. പ്രവാസികളെ ചാർട്ടർ വിമാനത്തിൽ പി.പി.കിറ്റുകൾ നൽകി മാതൃ നാടിലെത്തിക്കണമെന്ന് മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ ആവശ്യപ്പെട്ടു.