ഡോ.പി.സി.തോമസ് അന്തരിച്ചു

ഊട്ടി : രാജ്യാന്തര വിദ്യാഭ്യാസ വിദഗ്ധനും ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായ ഡോ.പി.സി.തോമസ് (77) അന്തരിച്ചു. സംസ്കാരം പിന്നീട് ഗുഡ് ഷെപ്പേഡ് സ്കൂൾ ചാപ്പലിൽ.

                     ഡോ.പി.സി.തോമസ്

റോട്ടറിഗവർണറും ഇന്റർനാഷണൽ ഡയറക്ടർ ഓഫ് സോണും ആയിരുന്നു.ചെന്നൈയിൽ സുനാമി ദുരിതാശ്വാസ മേഖലയിൽ ഉൾപ്പെടെ തോമസിന്റെ സേവനം രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. ഡോ.പി.സി.തോമസ് ഫൗണ്ടേഷൻ രൂപീകരിച്ചു സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി.

‘ഗോൾ’ എന്ന സിനിമ നിർമിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം പാലടയിലും ഫോൺ ഹില്ലിലുമുള്ള സ്കൂൾ ക്യാംപസുകൾക്ക് പുറമേ ഗുഡ് ഷെപ്പേഡ് ഫിനിഷിങ് സ്കൂളും സ്ഥാപിച്ചു.

കോട്ടയം ഏറ്റുമാനൂർ പാഴോനായിൽ കുടുംബമാണ്. അന്തരിച്ച നടൻ ജോസ് പ്രകാശിന്റെ മകൾ എൽസമ്മയാണ് ഭാര്യ. മക്കൾ: ജേക്കബ് തോമസ്, ജൂലി. മരുമകൻ: പ്രതീഷ് ലോറൻസ്.

Share

Leave a Reply

Your email address will not be published. Required fields are marked *