ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത സൈന്യം സ്ഥിരീകരിച്ചു.
ഗുരുതര പരിക്കേറ്റ 17 സൈനികര്‍ വീരമൃത്യു വരിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രദേശത്തെ കൂടിയ തണുപ്പും മരണം സംഭവിക്കാന്‍ കാരണമായെന്ന് സൂചന നല്കുന്ന രണ്ടുവരി വാര്‍ത്താ കുറിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. അതിര്‍ത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും സൈന്യം അറിയിച്ചു.
സംഘര്‍ഷത്തില്‍ കരസേന കേണലും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടതായാണ് സൈന്യം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. കേണല്‍ ബി. സന്തോഷ് ബാബു, ഹവില്‍ദാര്‍ പളനി, ശിപായി ഓജ എന്നിവരാണ് മരിച്ചത്.
ഇവരെ കൂടാതെ 17 പേര്‍ക്ക് കൂടി ജീവന് നഷ്ടമായതോടെ മരിച്ച സൈനികരുടെ എണ്ണം 20 ആയി. ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാവാമെന്നും പറയുന്നു.