മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കെട്ടിട വാടക ഇളവു ചെയ്യണം – എ.എം.ഐ.കെ

മൊബൈൽഫോൺ അനുബന്ധ ബിസിനസ് സംരംഭകരെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ മൊബൈൽഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ.

സൗദി അറേബ്യയിലെ സ്വദേശിവൽകരണവും,നോട്ട് നിരോധനവും കേരളത്തിലെ പ്രളയങ്ങളും കാരണം മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടുകൾ പലതും നഷ്ടത്തിലാണ്.

ഈ കോഴ്സ് പഠിച്ച ധാരാളം വിദ്യാർത്ഥികൾ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്ത് ഉയർന്ന സംരംഭകരായി മാറിയിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരുടെ ഉപജീവനമാർഗമായതിനാലാണ് പല മാനേജ്മെന്റുകളും തങ്ങളുടെ സ്ഥാപനങ്ങൾ ഒരു സേവനമായി നിലനിർത്തി വരുന്നത്. ഭാരിച്ച വാടകയും ജീവനക്കാരുടെ ശമ്പളവും, നികുതിയും, പരസ്യ ചിലവുകളും സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ ലോക്ക്ഡൗൺ കാലഘട്ടത്തിലെ വാടക പൂർണമായും ഒഴിവാക്കി തരണമെന്നും തുടർന്നങ്ങോട്ട് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ 3 മാസം 40 ശതമാനം വാടകയും തുടർന്നുള്ള 6 മാസം 60 ശതമാനം വാടകയും സ്വീകരിക്കാൻ ഉടമകൾ തയ്യാറാവണമെന്ന് അസോസിയേഷൻ ഓഫ് മൊബൈൽ ഫോൺ ഇൻസ്റ്റ്യൂട്ട് കേരള (AMIK) ആവശ്യപ്പെട്ടു.

അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിനാനൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജൗഹർ തിരൂർ, ട്രഷറർ ഷഹീർ കോഴിക്കൽ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *