കോഴിക്കോട് : പ്രവാസി പുനരധിവാസത്തിന് വേണ്ട മാർഗനിർദേശം നൽകുന്നതിന് പ്രവാസി ഫൗണ്ടേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രവാസി ഗൈഡൻസ് സെന്റർ പി.ടി.നിസാർ ഉദ്ഘാടനം നിർവഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷം വഹിച്ചു.
കാർഷിക,വ്യവസായ, വിദ്യാഭ്യാസ സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുന്നതിന് ഒരു വിദഗ്ധ സമിതിക്ക് യോഗം രൂപം നൽകി. പ്രവാസികൾക്ക് പുനരധിവാസം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങൾക്കും ആവശ്യമായ സഹായം കമ്മറ്റി നൽകും.
ഭാരവാഹികളായ പി.കെ.ജയചന്ദ്രൻ, പി.അബ്ദുൽ മജീദ്, കോയട്ടി മാളിയേക്കൽ, ഇസ്മയിൽ, മുഹമ്മദ് കുട്ടി അരയംകോട്, ഹാഷിം.വി, എം.വി.അക്ബർ, ഒ.വി.വിജയൻ കല്ലാച്ചി, അഹ്റാസ് റാസി, വിബിൻ.കെ എന്നിവർ സംസാരിച്ചു.