ദുബായ് : കോവിഡ് 19 മൂലം മരണമടഞ്ഞ 200ലധികം പേരുടെ കുടുംബങ്ങളുടെ സംരക്ഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണമെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.
മരണമടഞ്ഞവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരാണ്. കോവിഡ് 19 പടർന്ന് പിടിക്കുന്നതിന് മുമ്പ് യു.എ.ഇ സർക്കാർ വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായും വിസിറ്റിംഗ് വിസയിലും എത്തിയവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുക്കിയപ്പോൾ വേണ്ടത്ര വിമാനങ്ങളൊരുക്കി പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകൈയെടുക്കാതിരുന്ന കേന്ദ്ര സർക്കാരാണ് ഈ ദുരന്തത്തിൻ്റെ ഉത്തരവാദിയെന്ന് അദ്ദേഹം ആരോപിച്ചു.
നാട്ടിൽ നടക്കുന്ന പദ്ധതികളിൽ പ്രവാസി പുനരധിവാസ പദ്ധതി ആരംഭിക്കണം. രാജ്യത്തിനും, സംസ്ഥാനത്തിനും വേണ്ടി മറുനാടുകളിൽ കഷ്ടപ്പെടുന്ന പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കരുകൾ നീതി പുലർത്തണമെന്ന് പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.