കോവിഡ് 19 :പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യക്കു മുന്നിൽ ഇനി ബ്രസീൽ മാത്രം

കോവിഡ് ബാധിച്ച പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യക്കു മുന്നിൽ ഇനി അമേരിക്കയും ബ്രസീലും മാത്രം. പ്രതിദിന മരണത്തിൽ ഇന്ത്യ ബ്രസീലിനുമാത്രം പിന്നിൽ. കോവിഡ് ബാധിതരുടെ എണ്ണത്തില് റഷ്യ ഇന്ത്യക്ക് മുന്നിലുണ്ടെങ്കിലും പ്രതിദിന രോ​ഗികളിൽ പിന്നിലാണ്.

ഞായറാഴ്ച അമേരിക്കയിൽ 20000 പുതിയ രോ​ഗികളും 331 മരണവും റിപ്പോര്‍ട്ടുചെയ്തു. ബ്രസീലില്‍ 17086 രോ​ഗികളും 598 മരണവും. റഷ്യയില്‍ 8835 രോ​ഗികളും 119 മരണവും. ഇന്ത്യയില്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 11502 രോ​ഗികളും 325 മരണവും. എന്നാൽ, രാജ്യത്തെ രോഗമുക്തി നിരക്ക് 51.08 ശതമാനമായതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *