ബെംഗളൂരു : കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വീണ്ടും പുതുക്കി ബെംഗളൂരു. മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം സ്ഥാപന സമ്പർക്ക വിലക്കും ഏഴ് ദിവസം ഹോം ക്വാറന്‍റീനും കര്‍ശനമാക്കി.
ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വരുന്നവര്‍ മൂന്ന് ദിവസം സ്ഥാപന സമ്പർക്ക വിലക്കും 11 ദിവസം ഹോം ക്വാറന്‍റീനിലും കഴിയണം.
മാസ്ക് നിര്‍ബന്ധമാക്കുകയും വ്യാഴാഴ്ച മാസ്ക് ദിവസമായി ആചരിക്കുകയും ചെയ്യും. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 200 രൂപ പിഴ ഈടാക്കും.