കോഴിക്കോട്: കേരള നദ് വത്തുൽ മുജാഹിദീൻ വിദ്യാർഥി വിഭാഗം മുജാഹിദ് സ്റ്റൂഡൻസ് മൂവ്‌മെന്റ് പ്രൊഫഷണൽ വിദ്യാർഥികൾക്കായി വർഷം തോറും സംഘടിപ്പിച്ച് വരാറുള്ള
പ്രോഫ്‌കോൺ ഇന്റർനാഷ്ണൽ പ്രൊഫഷണൽ സ്റ്റൂഡൻസ് കോൺഫറൻസിന്റെ ഇരുപത്തിനാലാമത് സമ്മേളനം കെ.എൻ.എം പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനി പ്രഖ്യാപിച്ചു. 2020 ജൂലൈ 11,12,13 തീയ്യതികളിലായി പ്രോഫ്‌കോൺ നടക്കും. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ സൗകര്യമൊരുങ്ങുന്ന വെർച്ചൽ കോൺഫറൻസാണ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ വിദ്യാർഥികളുടെ സാമൂഹിക- സംസ്‌കാരിക- കരിയർ ഉന്നമനത്തിൽ കഴിഞ്ഞകാല പ്രോഫ്‌കോൺ വഹിച്ച പങ്ക് വഹിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന പ്രോഫ്‌കോൺ പ്രൊഫഷണൽ വിദ്യാർഥികൾക്കായി വ്യവസ്ഥാപിതമായി നടന്നു വരുന്ന സംരംഭമാണ്. കോവിഡാനന്തര കാലത്തെ വിദ്യാർഥിത്വ നവീകരണത്തെ കേന്ദ്ര പ്രമേയമാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുക. പ്രഖ്യാപന സമ്മേളനത്തിൽ എം.എസ്.എം പ്രസിഡണ്ട് ജലീൽ മാമാങ്കര, ട്രഷറർ ജാസിർ രണ്ടത്താണി, ഓർഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാൻ, സെക്രട്ടറിയേറ്റ് അംഗം ആദിൽ ഹിലാൽ, സംസ്ഥാന ക്യാമ്പസ് വിംഗ് കൺവീനർ ശിബിലി മുഹമ്മദ്, ദേശീയ കാമ്പസ് വിംഗ് ചെയർമാൻ സെയ്ദ് മുഹമ്മദ്, കൺവീനർ എ.എം. ഫർഹാൻ എന്നിവർ സംസാരിച്ചു.