ഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തർക്കം തുടരുന്ന സാഹചര്യത്തിൽ സൈനിക പിന്മാറ്റത്തില്‍ ധാരണയായില്ല. കേണല്‍ തലത്തില്‍ ഇന്നലെയും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ച ശരിയായ ദിശയിലാണെന്നും ഇരു രാജ്യങ്ങളുടെയും സൈനിക പിന്‍മാറ്റം ഉടന്‍ ഉണ്ടാകും എന്നുമാണ് സേനാ വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.
ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍നിന്നുമുള്ള സൈനിക പിന്‍മാറ്റമാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയായത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സേന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
അതേസമയം ചൈനയെ ലക്ഷ്യമിട്ട് ഇന്തോ പഫസിക് മേഖലയിലേക്ക് അമേരിക്കയുടെ മൂന്ന് വിമാനവാഹിനി കപ്പലുകള്‍ പുറപ്പെട്ടു. അറുപതിലുമധികം യുദ്ധ വിമാനങ്ങളാണ് ഓരോ കപ്പലിലും ഉള്ളത്.
2017ല്‍ ഉത്തര കൊറിയ ആണവ പരീക്ഷണ നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വിമാന വാഹിനി കപ്പലുകള്‍ ഈ മേഖലയിലേയ്ക്ക് നീങ്ങുന്നത്.