സന്ദർശനത്തിനെത്തുന്നവർ എട്ടാം നാൾ മടങ്ങണം.

തി​രു​വ​ന​ന്ത​പു​രം :  അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ​നി​ന്ന് എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഹ്ര​സ്വ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​ര്‍ എ​ട്ടാം നാ​ള്‍ മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പു​തി​യ മാ​ര്‍​ഗ​രേ​ഖ.

പ​രീ​ക്ഷ​ക​ള്‍​ക്കെ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത തീ​യ​തി​ക്കു മൂ​ന്നു​ദി​വ​സം മു​ൻപ് എത്തി, മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞു മ​ട​ങ്ങ​ണം. ബി​സി​ന​സ്, ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍ പൊ​തു​ ഇ​ട​ങ്ങ​ളോ ആ​ശു​പ​ത്രി​ക​ളോ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ല. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലും പ​ത്തു​വ​യ​സി​നു താ​ഴേ​യും ഉ​ള്ള​വ​രു​മാ​യി സമ്പർക്കം പാ​ടി​ല്ലെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ നിര്‍ദേശിക്കുന്നു.
സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​വ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ നാ​ള്‍ ത​ങ്ങി​യാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കും. ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നം, കമ്പനി തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ​യാ​കും കേ​സെ​ടു​ക്കു​ക​യെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *