പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്

പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്

ന്യൂഡല്‍ഹി : വാട്ട്‌സ്‌ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇനി ഡേറ്റ് അടിസ്ഥാനത്തില്‍ സെര്‍ച്ച്‌ ചെയ്യാവുന്ന സംവിധാനവും എത്തിക്കാനൊരുങ്ങുകയാണ് . വാട്ട്‌സ്‌ആപ്പിലെ പുതിയ പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്‌സ്‌ആപ്പ് ബീറ്റ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടത്.

ആദ്യഘട്ടത്തിൽ ഐഒഎസ് പതിപ്പിലായിരിക്കും ഈ ഫീച്ചര്‍ എത്തുക .വൈകാതെ തന്നെ ആന്‍ഡ്രോയ്ഡിലും ഈ പ്രത്യേകത എത്തിയേക്കും.

നിലവില്‍ കീ വേര്‍ഡ്, ആളുകളുടെ പേരുകള്‍ എന്നിവ വച്ച്‌ മാത്രമേ സന്ദേശങ്ങൾ സെര്‍ച്ച്‌ ചെയ്യാനാവുകയുള്ളൂ. എന്നാല്‍ പുതിയ ഫീച്ചർ വന്നാല്‍ ഉപയോക്താവിന് ദിവസങ്ങള്‍ വച്ച്‌ വന്ന സന്ദേശം സെര്‍ച്ച്‌ ചെയ്ത് എടുക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *