അജ്മാൻ: പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും നോർക്കയുടെ സേവനം ഫലപ്രദമല്ലെന്ന് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ അജ്മാൻ കമ്മറ്റി കുറ്റപ്പെടുത്തി .
കോവിഡ് 19 മൂലം ജോലിയും , ബിസിനസ്സും നഷ്ടപ്പെട്ടതിനാലും , രോഗഭീതി നിലനിൽക്കുന്നതിനാലും പിറന്ന നാട്ടിലേക്ക് തിരികെ പോകാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഒരു തരത്തിലുള്ള സഹായവും നോർക്ക മുഖേന ലഭിച്ചിട്ടില്ല.
പ്രതിസന്ധി ഘട്ടത്തിൽ പോലും നോർക്കയുടെ കാര്യാലയം മോടി പിടിപ്പിക്കാൻ രണ്ട് കോടി രൂപ അനുവദിച്ച സർക്കാർ നടപടി അപലപനീയമാണ് . യോഗത്തിൽ സെക്രട്ടറി ജലീൽ വള്ളിത്തോട്, പ്രസിഡന്റ് അബ്ദുൽ റഷീദ് ,കമ്മറ്റിയംഗങ്ങൾ പങ്കെടുത്തു .