രജിസ്‌ട്രേഷനോ മറ്റു നടപടിക്രമങ്ങളോ ഇല്ലാതെ നാട്ടിലേക്കു പോയ അതിഥിത്തൊഴിലാളികള്‍ മടങ്ങിയെത്തുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കണ്ണൂര്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകളിലായി ശനിയാഴ്ച 37 അതിഥി തൊഴിലാളികളാണ് മടങ്ങിയെത്തിയത്. ഇത് അധികൃതർക്ക് തലവേദനയാവുകയാണ്.
കൊണ്ടുപോകാന്‍ കരാറുകാര്‍ എത്താതിരുന്നതോടെ തൊഴിലാളികളെ സര്‍ക്കാര്‍ തലത്തില്‍ ക്വാറന്റീനിലാക്കി. തൊഴിലാളികളെ നിര്‍ബന്ധിതമായാണു നാട്ടിലേക്ക് അയച്ചത് എന്നു വ്യവസായികളുടെ ഭാഗത്തു നിന്നു പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വന്തം താല്‍പര്യ പ്രകാരം രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമാണ് പോയതെന്നാണ് അധികൃതരുടെ വിശദീകരണം.
വ്യവസായികള്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ട്രെയിന്‍ ചാര്‍ട്ടര്‍ ചെയ്ത് തൊഴില്‍ സ്ഥലത്ത് എത്തിക്കണമെന്നാണ് അധികൃതര്‍ നല്‍കിയ നിര്‍ദേശമെന്നാണു സൂചന.