ഡല്‍ഹി : തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി നേട്ടങ്ങള്‍ ഉണ്ടാക്കിയത് മോദി സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. തൊഴിലുറപ്പ് പദ്ധതി വളരെ മോശം സ്ഥിതിയിലായിരുന്ന സമയത്താണ് സർക്കാർ അധികാരത്തിൽ വന്നത് . വിശദമായി പദ്ധതി വിലയിരുത്തിയ മോദി സര്‍ക്കാര്‍ അതിലെ പഴുതുകള്‍ അടയ്ക്കുകയും പരിഷ്കാരങ്ങൾ വരുത്തുകയും, പുതിയ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുകയും ചെയ്തു.
ജോലിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചും പ്രതികരണമറിഞ്ഞും അടിമുടി മാറ്റി. അങ്ങനെ പദ്ധതിക്ക് പുതിയ മുഖമായെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രണ്ടു വര്‍ഷം (2012, 2013) കൊണ്ട് ബജറ്റില്‍ മാറ്റിവച്ചത് വെറും 60,000 കോടിയായിരുന്നു. ആദ്യത്തെ മോദി സര്‍ക്കാര്‍ പദ്ധതിയില്‍ ചെലവിട്ടത് 2,53,245 കോടി രൂപ.
പ്രതിവര്‍ഷം 12.87 ശതമാനം വര്‍ദ്ധന. ഇതുകൊണ്ടാണ് പദ്ധതി ഇന്ന് നല്ല നിലയ്ക്ക് പോകുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 61,500 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. ഇതിനു പുറമേ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അധികമായ 40,000 കോടിയും നല്കുകയും ചെയ്തു.