ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവരുടെ അധിക ചാർജ് നോർക്ക വഹിക്കണം – ഇൻക്കാസ് യു.എ.ഇ

ഷാർജ : പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ ജൂൺ 20മുതൽ ചാർട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണം എന്ന കേരള സർക്കാരിന്റെ നിയമം പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം നോർക്ക ചെലവ് വഹിക്കണമെന്നും ഇൻകാസ് യു.എ.ഇ കമ്മിറ്റി ആക്ടിംങ്ങ് പ്രസിഡണ്ട് ടി.എ.രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ ആവശ്യപ്പെട്ടു.

നിലവിൽ പല എയർപോർട്ടുകളിലും റാപ്പിഡ് ടെസ്റ്റ് നിർബന്ധമാണ് അതിനാൽ വീണ്ടും ഒരു കോവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്താണെന്ന് മനസ്സിലാകുന്നില്ല.  ഇതിലൂടെ  ഓരോ പ്രവാസിക്കും ഏകദേശം 6000 ഇന്ത്യൻ രൂപയുടെ അധികച്ചെലവാണ് വരിക .

യാതൊരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്കെ തിരിച്ച് നാട്ടിൽ എത്തുവാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് പലരുടേയും കാരുണ്യം കൊണ്ടാണ്  ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിൽ ഇത്രയും വലിയൊരു ചാർജ് വീണ്ടും അടയ്ക്കേണ്ടി വരുന്നത്  ഓരോ പ്രവാസിക്കും അധികബാധ്യതയാണ് വരുത്തുന്നത് .

അതുകൊണ്ട് സർക്കാർ ഈ തീരുമാനം പിൻവലിക്കുകയോ അല്ലെങ്കിൽ അതിന്റെ ചെലവ് നോർക്ക വഹിക്കുകയോ ചെയ്യണമെന്ന് ഇൻക്കാസ് ഭാരവാഹികൾ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *