കോഴിക്കോട് ജില്ലയിൽ 11279 പേർ നിരീക്ഷണത്തിൽ

കോഴിക്കോട് :  ഇന്നലെ പുതുതായി വന്ന 1468 പേര്‍ ഉള്‍പ്പെടെ 11279 പേരാണ് ജില്ലയില്‍  നിരീക്ഷണത്തിലുള്ളത്.  36,267 പേരാണ് ഇതുവരെ നിരീക്ഷണം  പൂര്‍ത്തിയാക്കിയത്.

ഇന്നലെ പുതുതായി വന്ന 32 പേര്‍ ഉള്‍പ്പെടെ 191 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 121 പേര്‍ മെഡിക്കല്‍ കോളേജിലും 70 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 21 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്നലെ വന്ന 393 പേര്‍ ഉള്‍പ്പെടെ ആകെ 3341 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 461 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2815 പേര്‍ വീടുകളിലും 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 128 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 1707 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 149 ആയി.

Share

Leave a Reply

Your email address will not be published. Required fields are marked *