കോഴിക്കോട്: കൊറോണ വൈറസിന്‍റെ സാമൂഹിക വ്യാപന സാധ്യതയ്ക്കെതിരേ സർക്കാർതലത്തിൽ നടക്കുന്ന മുൻകരുതലുകളോടു സഹകരിച്ച് ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ ഓൺലൈൻ കൺസൽട്ടേഷൻ ആരംഭിച്ചു. ഇന്‍റേണൽ മെഡിസിൻ, എമർജൻസി മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിമെഡിസിൻ വിഭാഗത്തിന്‍റെ സേവനം രാജ്യത്തിന്‍റെ എല്ലാഭാഗത്തുള്ള രോഗികൾക്കും ലഭ്യമാകും.
പ്രധാനമായും കോവിഡ്19 രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്കാണ് ടെലിമെഡിസിൻ വിഭാഗത്തിന്‍റെ സൗകര്യം ഉപയോഗപ്രദമാവുക. ആസ്റ്റർ ഡി എം ഹെൽത്ത് കെയറിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലാകമാനമുള്ള ആശുപത്രികളുടെ വെബ്‌സൈറ്റോ, ഫെയ്സ് ബുക്ക് പേജോ സന്ദർശിച്ച് അതിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ നേരിട്ടു ടെലിമെഡിസിൻ സംവിധാനത്തിലേക്കു പ്രവേശിക്കാം. തുടർന്ന് രോഗികളുടെ സൗകര്യത്തിനനുസരിച്ചുള്ള സമയം ബുക്ക് ചെയ്തശേഷം വിദഗ്ദ്ധ ഡോക്ടറുമായി മുഖാമുഖം സംസാരിക്കുവാൻ സാധിക്കും. ലോകാരോഗ്യ സംഘടനയുടെയും പ്രാദേശിക മെഡിക്കൽ പ്രോട്ടോക്കോളുകളുടെയും മാനദണ്ഡങ്ങളെ പൂർണമായും പാലിച്ചുകൊണ്ടാണ് ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
ഇതിനു പുറമെ അത്യാവശ്യമുള്ള രോഗികൾക്ക് അനിവാര്യമായ ചികിത്സാ സംവിധാനങ്ങൾ (വിദഗ്ദ്ധ ഡോക്ടറുടെ സേവനവും, വീട്ടിനുള്ളിൽ ഐ സി യു സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിക്കൽ) ആസ്റ്റർ അറ്റ് ഹോം പദ്ധതിയുടെ ഭാഗമായും സജ്ജീകരിച്ചിട്ടുണ്ട്. ആസ്റ്റർ @ ഹോം സേവനങ്ങൾക്കായി 8606234234 എന്ന നമ്പറിൽ ബന്ധപ്പെടുക.