തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ട്രെയിന്‍ ബോഗിക്ക് റെയില്‍വേയുടെ അംഗീകാരം. ഇതോടെ,റെയില്‍വേയില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരം ബോഗി നിര്‍മാണം തുടങ്ങാം. ഉത്തര റെയില്‍വേയ്ക്ക് വേണ്ടി ഗുഡ്സ് ട്രെയിനുള്ള കാസ്നബ് ബോഗിയാണ് നിര്‍മിക്കുക. ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് ഓട്ടോകാസ്റ്റ് എംഡി എസ്.ശ്യാമള പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം റെയില്‍വേ ബോഗി നിര്‍മിക്കുന്നത്. 6 മാസത്തിനകം ബോഗി നിര്‍മിച്ച് കൈമാറണം. 5 ബോഗികളുടെ നിര്‍മാണം ത്യപ്തികരമായി നിര്‍വ്വഹിച്ചാല്‍ അടുത്ത ഘട്ടത്തില്‍ 20 ബോഗിക്കു വരെയുള്ള ഓര്‍ഡര്‍ ലഭിക്കും. അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എല്ലാ ടെന്‍ഡറുകളിലും പങ്കെടുക്കാം.