ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി ചുമതലയേറ്റു. ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ സന്നിഹിതരായിരുന്നു.
ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പാർടികളും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന്റെ ഒച്ചപ്പാടിനിടെയാണ് ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി .
ഒരു അംഗത്തിന്റെ സത്യപ്രതിജ്ഞയ്ക്കിടെ പാർലമെന്റിൽ ‘നാണക്കേട്’ വിളികൾ ഉയർന്നത് സഭയ്ക്ക് ആദ്യാനുഭവമായി.
പ്രതിപക്ഷം തന്നെ വൈകാതെ സ്വാഗതം ചെയ്യുമെന്ന് ഗൊഗോയ് പറഞ്ഞു.