റിയാദ് : സൗദി അറേബ്യ ശനിയാഴ്ച മുതൽ പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും നിരോധിക്കും.
ആഭ്യന്തര വിമാന സർവീസുകൾ, ബസുകൾ, ട്രെയിൻ, ടാക്‌സികൾ എന്നിവ സർവീസ് നടത്തില്ല. അവശ്യ സർവീസ് ജീവനക്കാർ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് സർവീസ് നടത്താം.
രണ്ടാഴ്ചത്തേക്കാണ് സൗദി അറേബ്യാ പൊതുഗതാഗതം നിർത്തുന്നത്. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സൗദി സർക്കാർ നിർദേശം നൽകി. അന്തരാഷ്ട്ര വിമാന സർവീസുകൾ സൗദി അറേബ്യാ നേരത്തെ തന്നെ നിർത്തി വച്ചിട്ടുണ്ട്.
സൗദിയിൽ ഇതുവരെ 274 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരികീരിച്ചിട്ടുള്ളത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.