ന്യൂ ഡല്‍ഹി : ഒടുവില്‍ നിര്‍ഭയക്ക് നീതി. കുറ്റവാളികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, എന്നിവരെ തൂക്കിലേറ്റി.
പുലര്‍ച്ചെ 5.30 തിന് തിഹാര്‍ ജയിലിലെ ജയില്‍ നമ്പർ മൂന്നില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയടക്കം സാന്നിധ്യത്തിലാണ് മാര്‍ച്ച് 5 ന് ഡല്‍ഹി കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറന്റ് നടപ്പിലാക്കിയത്.
ഇത് ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ആരാച്ചാര്‍ പവന്‍ കുമാര്‍ ആണ് വധശിക്ഷ നടപ്പാക്കിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു.
ഇതില്‍ പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ് ഏറ്റവും ശ്രദ്ധേയം. ഏഴ് വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ് ഇപ്പോള്‍ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും പ്രതികള്‍ക്ക് തൂക്ക് കയറില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല.