ടെൽ കോൺ കൂട്ടായ്മ ഒരുക്കിയ ഹാൻഡ് വാഷ് കോർണർ ഉദ്ഘാടനം ചെയ്തു

ടെൽ കോൺ കൂട്ടായ്മ ഒരുക്കിയ ഹാൻഡ് വാഷ് കോർണർ ഉദ്ഘാടനം ചെയ്തു

പന്നിത്തടം : കൊവിഡ് 19 നെതിരെ വലിയ വിപത്ത് മുന്നിൽ കണ്ട് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കും, ജാഗ്രതയ്ക്കുമുള്ള പ്രചാരണത്തിന്റെ ഭാഗമായി പന്നിത്തടം അക്കിക്കാവ് ബൈപാസിൽ പൊതുജനങ്ങൾക്കായ് ടെൽ കോൺ കൂട്ടായ്മ ഒരുക്കിയ ഹാൻഡ് വാഷ് കോർണറിന്റെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം നിർവ്വഹിച്ചു.

അമീർ ടെൽ കോൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ.മണി ബോധവൽക്കരണം നടത്തി.ജയൻ നീണ്ടൂർ, ആന്റോ ഡേവീസ്, സി.എ.ഫാത്തിമ്മ, യു.ആർ.സൂരജ്, കെ.ബി.നീതു എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *