കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സ്വകാര്യ ബസുകൾ ഞായറാഴ്ച സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.
കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതൽ എന്ന നിലയിൽ ഞായറാഴ്ച രാവിലെ ഏഴുമണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്.
ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച പെട്രോൾ പമ്പുകൾ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പമ്പുകൾ തുറക്കില്ലെന്നാണ് പമ്പുടമകളുടെ സംഘടന അറിയിച്ചിട്ടുള്ളത്.
മൂന്ന് ഓയിൽ കമ്പനികളുടേതായി ജില്ലയിൽ പ്രവർത്തിക്കുന്ന 155 പമ്പുകൾ ഞായറാഴ്ച പ്രവർത്തിക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം തടയാൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുമെന്നും പമ്പുടമകൾ അറിയിച്ചു.