പിഴപ്പലിശ ഒഴിവാക്കി വായ്പ തീർക്കൽ പദ്ധതിയുമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

കോഴിക്കോട് : കേരളത്തിലെ ഇപ്പോഴുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് വായ്പകൾ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മാർച്ച് 31നകം ഒറ്റത്തവണ തീർപ്പാക്കലിലൂടെ പിഴപ്പലിശ ഉൾപ്പടെ 4% വരെ പലിശ ഒഴിവാക്കി ബാധ്യതകൾ തീർത്തു നൽകുമെന്ന് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഭാരവാഹികൾ അറിയിച്ചു.

പലിശ ഒഴിവാക്കി വായ്പ തീർക്കുന്ന പദ്ധതി ഒരുപാട് ജനങ്ങൾക്ക് സഹായകമാവുന്നതാണ്. ഒട്ടേറെപ്പേർക്ക് കടബാധ്യതയിൽ നിന്ന് മോചനം നൽകുന്നതാണ് ബാങ്കിന്റെ ഈ പദ്ധതി.

കുടിശികയായ വായ്പകളിൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു പകരം ഈ കാലയളവിലെ പലിശ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടതെന്ന് ബാങ്ക് ചെയർമാൻ ജി.നാരയണൻകുട്ടി മാസ്റ്ററും ഡയറക്ടർ പി ദാമോദരനും ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *