ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന് കോഴിക്കോട് സിവിൽ സ്റ്റേഷനിലും തുടക്കമായി. സിവിൽ സ്റ്റേഷനിൽ വരുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൈകൾ അണുവിമുക്തമാക്കുവാൻ കെ.ജി.ഒ.എ യും ആരോഗ്യ വകുപ്പും ചേർന്നാണ് ഹാൻഡ് സാനിറ്റൈസർ നൽകുന്നത്. മറ്റ് ഓഫിസുകളിലും സാനിറ്റൈസർ സ്ഥാപിച്ചിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനായി ആരോഗ്യ വകുപ്പ് ഹെൽപ്പ് ഡസ്‌കും ഒരുക്കിയിട്ടുണ്ട്.