കൊവിഡ് 19 ബാധ നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കും മറ്റ് പൊതുജനങ്ങൾക്കും സേവനങ്ങൾ നൽകുന്ന സന്നദ്ധ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, കൗസിലർമാർ, മറ്റ് പാരാമെഡിക്കൽ, പാരാലീഗൽ വൊളന്റിയർമാർ എന്നിവരിൽ മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർക്ക് തങ്ങളുടെ ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കുന്നതിനും മാനസിക പിന്തുണ ലഭ്യമാക്കുന്നതിനും സഹായവുമായി കോഴിക്കോട് ഇംഹാൻസ്. മാനസികാരോഗ്യ മേഖലയിൽ പ്രാവീണ്യം സിദ്ധിച്ച വിദഗ്ദ്ധ സംഘത്തെ ഏകീകരിച്ചു കൊണ്ട് രാവിലെ 9 മുതൽ രാത്രി 9 വരെ 25 പേരടങ്ങിയ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാവും.