കൊറോണ : ഡോക്ടറും ചികിത്സയും ആസ്റ്റർ@ഹോമിലൂടെ വീട്ടിലേക്ക്

കോഴിക്കോട് : കൊറോണ ഭീതിമൂലം ആശുപത്രികൾ സന്ദർശിച്ച് ചികിത്സതേടാൻ മടിക്കുന്നവർക്ക് കോഴിക്കോട് ആസ്റ്റർ മിംസിന്റെ ആസ്റ്റർ @ ഹോം പദ്ധതി. ഐസിയു അടക്കം അനിവാര്യമായ ആശുപത്രി സൗകര്യങ്ങളുമായാണ് ആസ്റ്റർ@ഹോം പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്.

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഹോൾ ടൈം ഡയറക്ടർ ഡോ. ഹംസ.പി.എം, പ്രമുഖ ന്യൂറോസർജൻ ഡോ. ജേക്കബ് ആലപ്പാട്ട് എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദഗ്ദ്ധ ഡോക്ടർമാരും, നഴ്‌സുമാരും, പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്ന സേവനത്തിന് പുറമേ ഫിസിയോ തെറാപ്പി സേവനങ്ങളും ഫിസിയാട്രിസ്റ്റിന്റെ സേവനങ്ങളും ലഭ്യമാണ്.

രോഗപരിശോധനക്കാവശ്യമായ രക്തസാമ്പിളുകൾ വീട്ടിലെത്തി ശേഖരിക്കാനും, ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകുവാനും ആസ്റ്റർ @ ഹോം സേവനത്തിലൂടെ സാധിക്കുമെന്ന് ഡോ.ജേക്കബ് ആലപ്പാട്ട് പറഞ്ഞു. കൊറോണ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന സമയങ്ങളിൽ, ഇത്തരം രോഗാവസ്ഥകൾ ഏറ്റവും ഗുരുതരമായി ബാധിക്കാനിടയുള്ള പ്രതിരോധ ശേഷി കുറഞ്ഞവർക്ക് പ്രത്യേകിച്ച് പ്രായമായവർക്ക് ഏറ്റവും സുരക്ഷിതവും പ്രയോജനപ്രദവുമാണ് ആസ്റ്റർ @ ഹോം പദ്ധതി.

കൂടുതൽ വിവരങ്ങൾക്ക് 8606234234.

mims-calicut
കോഴിക്കോട് ആസ്റ്റർ മിംസിന്റെ ആസ്റ്റർ @ ഹോം പദ്ധതി ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഹോൾ ടൈം ഡയറക്ടർ ഡോ. ഹംസ.പി.എം ഡോ. ജേക്കബ് ആലപ്പാട്ട് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. സമീപം സിഇഒ ഫർഹാൻ യാസിൻ, ഡോ.എബ്രഹാം മാമ്മൻ ഡോ.സൂരജ് (സിഎംഎസ്), ഡോ.മേരി എബ്രഹാം, സിഒഒ സമീർ പി.ടി., ഷീലാമ്മ ജോസഫ് (സിഎൻഒ).
Share

Leave a Reply

Your email address will not be published. Required fields are marked *