ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക. അടുത്തയാഴ്ച്ച 4 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല.
ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ മൂലം അടുത്ത ആഴ്ച മൂന്ന് ദിവസങ്ങള്‍ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
ബുധനാഴ്ച ഉഗാദി, തെലുഗു ന്യൂ ഇയര്‍ എന്നിവ പ്രമാണിച്ചും, വെള്ളി പണിമുടക്ക് ആയതിനാലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നീട് വരുന്ന രണ്ടു ദിവസങ്ങള്‍ (ശനി, ഞായര്‍) ബാങ്ക് അവധിയാണ്.
10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് മാര്‍ച്ച് 27ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതി ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരിക. ലയന പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബാങ്ക് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.