സായുധസേനാ പതാകനിധിയിലേക്ക് 2019ൽ സമാഹരിച്ച തുക കുടിശ്ശികയുള്ള എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും മാർച്ച് 23 നകം ജില്ല സൈനിക ക്ഷേമ ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. പഴയ കുടിശ്ശികയുണ്ടെങ്കിൽ അതു സഹിതം അടക്കണം. വീഴ്ച വരുത്തുന്നവർക്കായി 2020 മാർച്ച് 28 നകം പ്രത്യേകയോഗം നടത്തി വിശദീകരണം തേടുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.