അരൂർ : അരൂർ കല്ലുംപുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച താഴെചാലിൽ വിഷ്ണുവിന്റെ മരണത്തിനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം അരൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
മരണ സമയത്ത് വിഷ്ണുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന പാടുകളും മറ്റ് സാഹചര്യങ്ങളും കേസിൽ ദൂരൂഹത ഉണ്ടാക്കുന്നതാണ്. കേസുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക അകറ്റേണ്ടത് അനിവാര്യമാണ്.
പോലീസ് അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു കൊണ്ടുവരാൻ സാധിക്കൂ. അതിനാൽ പോലീസ് എത്രയും പെട്ടെന്ന് കേസ് അന്വേഷിക്കണമെന്ന് സി.പി.ഐ.എം അരൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.പി ബാലൻ ആവശ്യപ്പെട്ടു.